കേരള കർഷകസംഘം പ്രക്ഷോഭ സമരം നടത്തി

39
Advertisement

ഇരിങ്ങാലക്കുട :കേരള കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, സി.ഐ.ടി.യു സംഘടനകളുടെ നേതൃത്വത്തിൽ ഹാഥ് റാസ് പെൺകുട്ടിക്ക് നീതി ലഭ്യമാക്കുക, സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കുക, യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, യഥാർത്ഥ വസ്തുത മറച്ചുവെച്ച് കേസന്വേഷണത്തിൽ അലംഭാവം കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക, രാജ്യത്ത് ദളിതർ, സ്ത്രീകൾ, പിന്നോക്ക വിഭാഗക്കാർ തുടങ്ങിയവർക്കെതിരെ നടക്കുന്ന ക്രൂരമായ അതിക്രമങ്ങൾ അവസാനിപ്പിക്കുക, തുടങ്ങിയ മുദ്രാവാക്യം ഉന്നയിച്ചു കൊണ്ട് ഇരിങ്ങാലക്കട ആൽത്തറയ്ക്കലിൽ നടന്ന പ്രക്ഷോഭ സമരം കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എ.എസ്.കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു.CITU ഏരിയാ സെക്രട്ടറി കെ.എ ഗോപി അദ്ധ്യക്ഷത വഹിച്ച സമരത്തിൽ ടി.എസ്.സജീവൻ മാസ്റ്റർ , സി.ഡി.സിജിത്ത്, ഇ.ആർ.വിനോദ് തുടങ്ങിയവർ സംസാരിച്ചു.കേരള കർഷകസംഘം ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ സ്വാഗതവും കെ.എസ് .കെ. ടി .യു ഏരിയാ ജോയിന്റ് സെക്രട്ടറി എ.വി.ഗോകൽദാസ് ദാസ് നന്ദിയും രേഖപ്പെടുത്തി.

Advertisement