Wednesday, July 15, 2026
24.8 C
Irinjālakuda

തൃശൂർ ജില്ലയിൽ 607 പേർക്ക് കൂടി കോവിഡ്;252 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (25/09/2020) 607 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 252 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3782 ആണ്. തൃശൂർ സ്വദേശികളായ 120 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10798 ആണ്. അസുഖബാധിതരായ 6907 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

വെള്ളിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 597 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 11 കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ: സീതാറാം ക്ലസ്റ്റർ 4, ദയ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 2, ജെ.എം.എം.സി ക്ലസ്റ്റർ ( 1 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 2, ഒല്ലൂർ ഹെഡ് ലോഡ് വർക്കേഴ്‌സ് ക്ലസ്റ്റർ 2, ഇസ ഗോൾഡ് ക്ലസ്റ്റർ 1, എസ്.ഐ.ബി ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 562 ആണ്. 11 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രൻറ് ലൈൻ വർക്കർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന ആറ് പേർക്കും വിദേശത്തുനിന്ന് വന്ന നാല് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗികളിൽ 60 വയസ്സിന് മുകളിൽ 35 പുരുഷൻമാരും 36 സ്ത്രീകളും 10 വയസ്സിന് താഴെ 21 ആൺകുട്ടികളും 13 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലും പ്രവേശിപ്പിച്ചവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ-173, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-36, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്-52, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-86, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-74, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-128, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-148, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-181, സി.എഫ്.എൽ.ടി.സി കൊരട്ടി-28, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-321, സി.എഫ്.എൽ.ടി.സി നാട്ടിക-419, എം.എം.എം.കോവിഡ് കെയർ സെന്റർ തൃശൂർ-53, ജി.എച്ച് തൃശൂർ-18, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-67, ചാവക്കാട് താലൂക്ക് ആശുപത്രി-47, ചാലക്കുടി താലൂക്ക് ആശുപത്രി-16, കുന്നംകുളം താലൂക്ക് ആശുപത്രി-7, ജി.എച്ച്. ഇരിങ്ങാലക്കുട-18, ഡി.എച്ച്. വടക്കാഞ്ചേരി -1, അമല ആശുപത്രി-28, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-68, മദർ ആശുപത്രി -2, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-9, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ-4, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-8, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-5. ഹോം ഐസോലേഷൻ: 1178.

9263 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 301 പേരേയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 6907 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. വെള്ളിയാഴ്ച 2886 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3364 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 140032 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .
വെള്ളിയാഴ്ച 466 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 109 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ കൗൺസിലിംഗ് നൽകി. വെള്ളിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 381 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img