ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

52
Advertisement

ഇരിങ്ങാലക്കുട :ലൈഫ്മിഷൻ പദ്ധതിയിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കുന്ന ഈ സാഹചര്യത്തിൽ പിണറായി വിജയനും, എസി മൊയ്തീൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന പ്രകടനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളി ഉദ്ഘാടനം ചെയ്തു. എം ആർ ഷാജു, വി സി വർഗീസ്, കുര്യൻ ജോസഫ്, എൽ ഡി ആന്റോ ജസ്റ്റിൻ ജോൺ, സിജു യോഹന്നാൻ, തോമസ് കോട്ടോളി, എൻ ജെ ജോയ്, ജോസ് മാമ്പിള്ളി, ഭരതൻ പൊന്തേൻകണ്ടത്ത്, ശ്രീറാം ജയപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement