കരുണ്യത്തിൻ്റെ കൈത്തിരിവെട്ടവുമായ് കെ.പി.എം.എസ്.

34
Advertisement

ഇരിങ്ങാലക്കുട:കെപിഎംസ് ഇരിങ്ങാലക്കുട യൂണിയനിലെ 2017-ാം നമ്പർ കനാൽബേസ് ശാഖയിലെ കുടുംബാംഗം ഇന്ദ്രജ രഞ്ജിത്ത് ശ്വാസ നാളത്തിലെ ഞരമ്പ് സംബന്ധമായ അസുഖത്തെ തുടർന്ന് എറണാക്കുളം അമൃത ആശുപത്രിയിൽ ഓപ്പറേഷന് വിധേയമാകുകയുണ്ടായി. വലിയൊരു തുക ചിലവഴിക്കേണ്ടി വന്ന ഇന്ദ്രജക്ക് സുമനസ്സുകളായ നിരവധി മനുഷ്യരുടെ കാരുണ്യം കൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയത്. കെ.പി.എം.എസിൻ്റെ സാന്ത്വനമായി സംസ്ഥാന കമ്മിറ്റിയുടെ സഹായം സംസ്ഥാന കമ്മിറ്റി അംഗം പി.എൻ. സുരൻ ഇന്ദ്രജ രഞ്ജിത്തിന് കൈമാറി. ജില്ലാ സെക്രട്ടറി വി.എസ്. ആശുദോഷ്, ഖജാൻജി പി.എ.രവി, യൂണിയൻ പ്രസിഡണ്ട് പി.വി.പ്രദീഷ്, ഖജാൻജി കെ സി സുധീർ, മുൻ പ്രസിഡന്റ്‌ വി.എം. ബൈജു, യൂണിയൻ കമ്മിറ്റി അംഗം കുട്ടൻ പുല്ലൂർ.. ശാഖ സെക്രട്ടറി എൻ എം രാജു, വൈസ് പ്രസിഡന്റ്‌ രാഘവൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisement