Monday, May 25, 2026
25.9 C
Irinjālakuda

കാട്ടൂർ ആശുപത്രിയിലെ ശീതീകരിച്ച പുതിയ ലാബ് കെട്ടിടം നാടിന് സമർപ്പിച്ചു

കാട്ടൂർ : സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ നിർമ്മാണം പൂർത്തീകരിച്ച ലാബിൻറെ ഉദ്‌ഘാടനം പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വി.എ മനോജ്‌കുമാർ അധ്യക്ഷത വഹിച്ചു .കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിന് ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം.കമറുദീൻ,ബ്ലോക്ക് ഡിവിഷൻ മെമ്പർമാർ,പഞ്ചായത്ത് മെമ്പർമാർ,എച്ച്. എം.സി. അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി 2018 ആഗസ്റ്റ് 1 ന് നിർമ്മാണ ഉൽഘാടനം നിർവഹിച്ച കെട്ടിടം കുറച്ച് നാളുകൾക്ക് മുൻപ് തന്നെ പണിപൂർത്തീകരിച്ചിരുന്നെങ്കിലും സൗകര്യങ്ങൾ പൂർത്തീകരിക്കുന്നതിന് കാത്തു നിൽക്കുകയായിരുന്നു.2018-19 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം തുക വകയിരുത്തി ആരംഭിച്ച നിർമ്മാണ പ്രവർത്തികൾക്ക് പിന്നീട് ലാബിന്റേതായ ടോയ്‌ലെറ്റ് ബ്ലോക്ക് പണിയുന്നതിന് 2 ലക്ഷവും ശീതീകരണം ഉൾപ്പെടെ പരിശോധന ഉപകരണങ്ങൾ വാങ്ങുന്നതിന് 3.5ലക്ഷവും ചിലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.ആശുപത്രിക്ക് മുൻപിൽ സ്വകാര്യ ലാബ് നടത്തിയിരുന്ന ജോണി പഞ്ഞിക്കാരന്റെ സ്മരണാർത്ഥം കുറച്ച് ഉപകരണങ്ങൾ അദ്ദേഹത്തിന്റെ വീട്ടുകാർ ആശുപത്രിയിലേക്ക് സൗജന്യമായി നൽകിയിരുന്നു. ജില്ല ലാബ് ടെക്കനീഷ്യന്റെ പരിശോധനയിൽ അപര്യാപ്തമായ തോന്നിയ ഈ ഉപകരണങ്ങൾക്ക് പുറമേ ആണ് 3.5ലക്ഷം ചിലവഴിച്ചു പുതിയ ഉപകരണങ്ങൾ വാങ്ങിയിട്ടുള്ളത്.ഇതിനോടൊപ്പം തന്നെ നടപ്പ് സാമ്പത്തിക വർഷത്തിൽ 18 ലക്ഷം രൂപ വകയിരുത്തി പണിയുന്ന കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനവും നിർവഹിച്ചു. ഒ.പി.വിഭാഗം കെട്ടിടം ദീർഘിപ്പിക്കുന്നതിനും എയർപോർട്ട് ചെയറുകൾ സ്ഥാപിക്കുന്നതിനും 8 ലക്ഷം, ഓഫീസ് കെട്ടിടം ടൈൽ ഇട്ട് നവീകരിക്കുന്നതിന് 5 ലക്ഷം,നടപ്പാത വീതി കൂട്ടലിന് 3.5ലക്ഷം,മാലിന്യ സംഭരണ കേന്ദ്രം നിർമ്മിക്കുന്നതിന് 1.5 ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്.ഇതിന് പുറമേ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്നതിനായി ഇൻവർട്ടർ സ്ഥാപിക്കാൻ 4.5 ലക്ഷം,ശുദ്ധജല ലഭ്യതക്ക് കുഴൽക്കിണർ സ്ഥാപിക്കുന്നതിന് 2 ലക്ഷം ഉൾപ്പെടെ 6.5 ലക്ഷം രൂപയുടെ പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്.ഈ പ്രവർത്തികളുടെ പൂർത്തീകരണം ഈ സാമ്പത്തിക വർഷം തന്നെ പൂർത്തീകരിക്കാൻ കഴിയും എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാർ ഈ അവസരത്തിൽ അറിയിച്ചു.ഇത് കൂടാതെ വിദൂര ടെലിമെഡിസിൻ സംവിധാനം ഒരുക്കുന്നതിന് 30 ലക്ഷം രൂപ ഇരിഞ്ഞാലക്കുട എംഎൽഎ അരുണൻ മാസ്റ്ററുടെ പ്രാദേശിക ആസ്തിവികസന ഫണ്ടിൽ നിന്നും പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്.ഇതിന്റെയും പണികൾ ഏതാനും നാളുകൾക്കുള്ളിൽ ആരംഭിക്കും.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img