വനിതാ സഹകരണ സംഘങ്ങൾ ശാക്തീകരണത്തിന് പുതിയ വഴികൾ തേടണം അഡ്വ.കെ.ആർ.വിജയ

36
Advertisement

ഇരിങ്ങാലക്കുട:വനിതാ സഹകരണങ്ങൾ പുതിയ പദ്ധതികൾ ഏറ്റെടുത്ത് ശാക്തീകരണത്തിന്റെ ഗതിവേഗം കൂട്ടണമെന്ന് വനിതാഫെഡ് സംസ്ഥാന അധ്യക്ഷ അഡ്വ കെ.ആർ വിജയ. കുടുംബശ്രീ സംവിധാനങ്ങളുമായി ചേർന്ന് പുതിയ സാധ്യതകൾ തേടണമെന്നും കൺസോർഷ്യം അടക്കം രൂപീകരിച്ച് പുതിയ പദ്ധതികൾ ഏറ്റെടുക്കണമെന്നും അഡ്വ.കെ.ആർ.വിജയ കൂട്ടിച്ചേർത്തു. മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിച്ച വനിതാ സംഘങ്ങളുടെ ആദ്യ അവലോകന യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ്.ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി എം.സി.അജിത്, ഭരണസമിതി അംഗങ്ങൾ ആയ ജിനി എ.എസ്., ശശി പി.സി., രവി, എം.എസ്. മൊയ്‌ദീൻ, ഷാജു പി.ഒ., ജെയിംസ് കെ.സി., പ്രദീപ് എൻ.സി., ജോസഫ് ചാക്കോ, സർക്കിൾ സഹകരണ യൂണിയൻ എ. ഡി. ഡേവിസ് കെ.ഒ. എന്നിവർ സംസാരിച്ചു.

Advertisement