Friday, June 13, 2025
29.7 C
Irinjālakuda

ഷീ സ്മാര്‍ട്ട് കാര്‍ഷിക നേഴ്‌സറിയും കാര്‍ഷികസെന്ററുംപ്രവര്‍ത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട:തൃശൂര്‍ ജില്ല പരിധിയില്‍ ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ നോൺ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്പ്‌മെന്‌റ്‌കോ-ഓപ്പറേറ്റീവ് സംഘത്തിന്റെ കുടുംബശ്രീ അംഗങ്ങള്‍ – വനിതസ്വാശ്രയ സംഘങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി സൊസൈറ്റിയുടെ അംഗീകാരത്തോടെ തൃശൂര്‍ ജില്ലയില്‍ വനിതകള്‍ക്കായി ഒരു തൊഴില്‍ സംരഭകത്വം ഷീ സ്മാര്‍ട്ട് എന്ന പേരില്‍ 2019 നവംബര്‍ 9-ാം തിയ്യതി ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ് ആരംഭിച്ചിട്ടുള്ളതാണ്. വൈവിദ്ധ്യമാര്‍ എട്ടു തരം പദ്ധതികളാണ് നടപ്പിലാക്കുന്നത്.ഇതു വരെ എഴുന്നൂറോളം പേരടങ്ങുന്ന തൃശൂരിലെ ഏറ്റവും വലിയ വനിത തൊഴില്‍ സംരംഭകത്വ ഗ്രൂപ്പായി മാറാന്‍ ഷീ സ്മാര്‍ട്ടിന് കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജ്‌മെന്റ്,സഹകരണ എംപ്ലോയ്‌മെന്റ്,ഷീ ഫ്രെന്റ്‌ലി ഹോം സര്‍വ്വീസ്,തുണി കിറ്റ് നിര്‍മ്മാണം എന്നിവയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഷീ സ്മാര്‍ട്ടിനു കീഴിലുള്ള അഞ്ചാമത്തെ പദ്ധതിയായ കാര്‍ഷിക നേഴ്‌സറിയും കാര്‍ഷിക സര്‍വ്വീസ് സെന്ററും ഇരിങ്ങാലക്കുട ബൈപ്പാസ് റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു . ഒരു ലക്ഷം പച്ചക്കറി തൈകള്‍ ഉല്‍പാദിപ്പിക്കുതിന്റെ ഒന്നാം ഘട്ടം 25000 പച്ചക്കറി തൈകള്‍ക്ക് വിത്ത് പാകി ആരംഭിച്ചിരിക്കുന്നു . ഫാമില്‍ കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത ഗുണമേന്‍മ ഉള്ളതും കൂടുതല്‍ വിളവു തരുന്ന തും വേഗം കായ്ക്കുതുമായ ഫലവൃക്ഷതൈകള്‍ ,അലങ്കാര ചെടികള്‍ ,വിവിധ ഇനം വിത്തുകള്‍,ജൈവ വള കീടനാശിനികള്‍,കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ കുറഞ്ഞ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാകും.കൃഷിയില്‍ പരിചയസമ്പരായ ,കാര്‍ഷിക സര്‍വ്വകലാശാല ട്രെയിനിങ്ങ് സെന്ററില്‍ നി് കാര്‍ഷിക ഉദ്യോഗസ്ഥരുടെ കീഴില്‍ വിദഗ്ധ പരിശീലനം കഴിഞ്ഞ സ്ത്രീ തൊഴിലാളികളുടെ സേവനം ഒരു ഫോൺ കോളിലൂടെ നിങ്ങളുടെ വീട്ടില്‍ എത്തുന്നതാണ്.പച്ചക്കറി കൃഷി,അടുക്കള തോട്ടം ,മട്ടുപ്പാവ് കൃഷി,പൂന്തോട്ടം ,മഴമറ,തിരിനന,ഗ്രോബാഗ് കൃഷികള്‍ എന്നിവ ഇവര്‍ ഉത്തരവാദിത്വത്തോടെ ചെയ്യുന്ന താണ്.കര്‍ഷക ഷീ സെല്‍ഫി നാമകരണം ചെയ്തിട്ടുള്ള ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂ 6-ാം തിയ്യതി ശനിയാഴ്ച ഉച്ചക്ക് 2.00 മണിക്ക് തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘം പ്രസിഡന്റ് പി.കെ.ഭാസി യുടെ അദ്ധ്യക്ഷതയില്‍ തൃശൂര്‍ എംപി .ടി.എന്‍ പ്രതാപന്‍ കാര്‍ഷിക നേഴ്‌സറി & സര്‍വ്വീസ് സെന്ററില്‍ വച്ച് നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥി യായി .ജോസ് വള്ളൂര്‍ (,ജില്ലാ പ്രസിഡന്റ്,കേരള അഡ്വെര്‍ടൈസിങ്ങ് അസോസിയേഷന്‍) സിഹിതനായിരുന്നു .ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ മികച്ച ക്ഷീര കര്‍ഷകക്കുള്ള അവാര്‍ഡ് .കൃഷ്ണ വിമീഷിനു .ജോസ് വള്ളൂര്‍ സമ്മാനിച്ചു. തൈകളുടെ ആദ്യ വില്‍പ്പന .അജിത്.എം.സി (അസിസ്റ്റന്റ് രജിസ്ട്രാര്‍,മുകുന്ദപുരം) നിര്‍വഹിച്ചു. സംഘം സെക്രട്ടറി ഹില.പി.എച്ച് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡയറക്ടര്‍മാരായ അജോ ജോ,.അജിത് കീരത്,.ഭാസി തച്ചപ്പിള്ളി,.രാമചന്ദ്രന്‍ആചാരി,.ഇബ്രാഹിം കളക്കാട്ട് ,.ഹാജിറ റഷീദ്,അംബിക.എം. പ്രീതി സുധീര്‍ ,ഷീ സ്മാര്‍ട്ട് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.ഷീ സ്മാര്‍ട്ട് സെക്രട്ടറി നീന ആന്റണി നന്ദി പ്രകാശിപ്പിച്ചു.

Hot this week

അഹമ്മദാബാദ് വിമാന ദുരന്തം:മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അനുശോചനം

രാജ്യമാകെ നടുങ്ങി നിൽക്കുന്ന വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മുഴുവൻ പേരുടെയും...

കളഞ്ഞു കിട്ടിയ പണവും പേഴ്സും തിരികെ നൽകി

തിരുത്തിപറമ്പ് വെള്ളാം ചിറ റോഡിൽ കളഞ്ഞു കിട്ടിയ 13120 രൂപയും മറ്റു...

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതി കരിപ്പൂർ എയർപോർട്ടിൽ നിന്നും അറസ്റ്റു ചെയ്തു. പ്രതി റിമാന്റിലേക്ക്

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതിയും മുൻ...

ബസ് യാത്രക്കിടെ യുവതിയെ കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കേസിലെ പ്രതി റിമാന്റിൽ

ഇരിങ്ങാലക്കുട : 06-06-2025 തിയ്യതി ഉച്ചക്ക് 12.40 മണിക്ക് തൃശ്ശൂർ കൊടുങ്ങല്ലൂർ...

Topics

അഹമ്മദാബാദ് വിമാന ദുരന്തം:മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അനുശോചനം

രാജ്യമാകെ നടുങ്ങി നിൽക്കുന്ന വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മുഴുവൻ പേരുടെയും...

കളഞ്ഞു കിട്ടിയ പണവും പേഴ്സും തിരികെ നൽകി

തിരുത്തിപറമ്പ് വെള്ളാം ചിറ റോഡിൽ കളഞ്ഞു കിട്ടിയ 13120 രൂപയും മറ്റു...

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതി കരിപ്പൂർ എയർപോർട്ടിൽ നിന്നും അറസ്റ്റു ചെയ്തു. പ്രതി റിമാന്റിലേക്ക്

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതിയും മുൻ...

ബസ് യാത്രക്കിടെ യുവതിയെ കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കേസിലെ പ്രതി റിമാന്റിൽ

ഇരിങ്ങാലക്കുട : 06-06-2025 തിയ്യതി ഉച്ചക്ക് 12.40 മണിക്ക് തൃശ്ശൂർ കൊടുങ്ങല്ലൂർ...

ഓൺ ലൈൻ തട്ടിപ്പിലെ പ്രതി റിമാന്റിലേക്ക്, അറസ്റ്റ് ചെയ്തത് ഹിമാചൽ പ്രദേശിൽ നിന്ന്.

മതിലകം സി.കെ. വളവ് സ്വദേശി പാമ്പിനേഴത്ത് വീട്ടിൽ നജുമ ബീവി അബ്ദുൾ...

നൈജു ജോസഫ് ഊക്കൻ കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌.

കേരള കോൺഗ്രസ്‌ ആളൂർ മണ്ഡലം പ്രസിഡന്റ്‌ ആയി ശ്രീ. നൈജു ജോസഫ്...

ഇരട്ടക്കൊലയാളി മരിച്ച നിലയിൽ

പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതി പ്രേംകുമാറിനെ ഉത്തരാഖണ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി....
spot_img

Related Articles

Popular Categories

spot_imgspot_img