തൃശ്ശൂർ ജില്ലയിൽ ഇന്ന്(ജൂൺ 6 ) 16 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

571
Advertisement

തൃശ്ശൂർ: ജില്ലയിൽ ഇന്ന് (ജൂൺ 6) 16 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 77 പേരാണ് ആശുപത്രിയിൽ നിലവിൽ ചികിത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 111 ആയി. ബഹറൈനിൽ നിന്നും മെയ് 27 നു വന്ന ഇരിഞ്ഞാലക്കുടയിലുള്ള ഒരു കുടുംബത്തിലെ 5 പേർക്ക് രോഗം സ്ഥിരീകരിച്ചു. 41 കാരിയായ അമ്മയ്ക്കും 14 വയസ്സുള്ള മകൾക്കും 11, 6, 3 എന്നീ പ്രായത്തിലുള്ള ആണ്മക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ബഹ്‌റൈനിൽ നിന്നും വന്ന അമ്മാടം സ്വദേശി യ്ക്കും (26) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബയിൽ നിന്നും മെയ് 27 നു വന്ന പുതുക്കാട് സ്വദേശികളായ അമ്മയ്ക്കും (49) മകനും (20) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 27 നു തന്നെ മുംബൈയിൽ നിന്നും വന്ന ചാലക്കുടി സ്വദേശിക്കും (23) പുന്നയൂർ സ്വദേശിയ്ക്കും (40) മെയ് 5 നു വന്ന കൊടകര സ്വദേശി (33) യ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ മെയ് 27 നു കുവൈറ്റിൽ നിന്നും വന്ന വെള്ളാങ്ങല്ലൂർ സ്വദേശിക്കും (48) കൈപ്പമംഗലം സ്വദേശിക്കും (31 ) രോഗം സ്ഥിരീകരിച്ചു .അബുദാബിയിൽ നിന്നും മെയ് 28 ന് വന്ന അവിണിശ്ശേരി സ്വദേശിയായ കുട്ടിക്കും (4 ) ജൂൺ 2 ന് ഖത്തറിൽ നിന്ന് വന്ന തണ്ടിലം സ്വദേശിക്കും (50) രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .ഇതിനു പുറമെ മെയ് 25 ന് ഡൽഹിയിൽ നിന്നും വന്ന വലപ്പാട് സ്വദേശിക്കും (52 ) കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട് .

Advertisement