ഭരണഘടനയുടെ ആമുഖ പ്രചരണവും ഒപ്പ് ശേഖരണവുമായി എൻഎസ്എസ് വോളണ്ടിയേഴ്സ്

63
Advertisement

ഇരിങ്ങാലക്കുട: ഭരണഘടനയുടെ ആമുഖ പ്രചരണവും ഒപ്പുശേഖരണവു മായി എൻഎസ്എസ് വോളണ്ടിയേഴ്സ് ശ്രദ്ധേയമായി. ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീംന്റെ സപ്തദിന ക്യാമ്പായ അതിജീവനം 2021 ഭാഗമായാണ് സിഗ് നേച്ചർ ക്യാമ്പയിൻ നടത്തിയത്. സ്കൂൾ പ്രിൻസിപ്പൽ വി വി ലിഷയുടെ അധ്യക്ഷതയിൽ നഗരസഭാ കൗൺസിലർ സുജ സജീവ്കുമാർ ഭരണഘടന ആമുഖം വായിച്ചു ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഭരണഘടന ബോധവൽക്കരണത്തിന്റെ ഭാഗമായി ഭരണഘടന സംരക്ഷണ പ്രതിജ്ഞയും ഇരിങ്ങാലക്കുട നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന പ്രദർശിനി യും സംഘടിപ്പിച്ചു. പി എ സി അംഗം ഡി ഹസിത, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഒ എസ് ശ്രീജിത്ത്, ക്യാമ്പ് ലീഡേഴ്സ് യ അനശ്വര സി എസ് ,അഭയ് എം രഞ്ജിത്ത്, നേഹ വർഗീസ് നവനീത് കുഞ്ഞിക്കണ്ണൻ ,അഭിരാം ഹരി ,അഖിൽ മുരളി എന്നിവർ നേതൃത്വം നൽകി.

Advertisement