പരിസ്ഥിതി സൗഹാർദ്ദം നാടിന്റെ നന്മക്ക്: നിമ്യ ഷിജു

88

ഇരിങ്ങാലക്കുട: പരിസ്ഥിതി സൗഹാർദ്ദം നാടിന്റെ നന്മയെ ലക്ഷ്യം വെക്കുന്ന മുദ്രാവാക്യമാണെന്നും കെ.പി.എം.എസിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൻ നിമ്യ ഷിജു അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട കനാൽ സ്തംഭം പരിസരത്ത് കെ.പി.എം.എസ് നടത്തിയ ഓർമ്മ മരം നട്ട് സംസാരിക്കുകയായിരുന്നു നിമ്യ ഷിജു. മുനിസിപ്പൽ കൗൺസിലർ പി വി.ശിവകുമാർ , മുഖ്യ അതിഥീയായിരുന്നു. യൂണിയൻ പ്രസിഡണ്ട് ബൈജു വേങ്ങാശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.എൻ സുരൻ ഉപഹാര സമർപ്പണം നടത്തി. കെ.പി.എം എഫ് ജില്ലാ കമ്മിറ്റി അംഗം ഷീജ രാജൻ, സുഭദ്രാ ബാബു എന്നിവർ പൊന്നാട അണിയിച്ചു. സെക്രട്ടറി പി വി.പ്രതീഷ് സ്വാഗതവും
ബിവ്യ ശുശാന്ത് നന്ദിയും പറഞ്ഞു, യൂണിയനിലെ മുഴുവൻ സഭാ കുടുംബങ്ങളിലും പന്ത്രണ്ട് ശാഖ കേന്ദ്രങ്ങളിലും ഓർമ്മ മരം നട്ട്‌ പങ്ക് ചേർന്നു. പങ്കെടുത്തവർ സർക്കാർ നിബന്ധനകൾ പാലിച്ചു കൊണ്ടാണ് പങ്കാളികളായത്.

Advertisement