കൈകള്‍ വൈറസ് മുക്തമാക്കുന്നതിന് ഡി വൈ എഫ്‌ ഐ ഹാന്റ് വാഷ് സാനിറ്ററൈസര്‍ നിര്‍മ്മിച്ച് നല്‍കി

112
Advertisement

ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലും മറ്റു സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ബ്രെക്ക് ദി ചെയിന്‍ ക്യാമ്പയിനില്‍ പങ്കാളിയാവുന്നതിന്റെ ഭാഗമായി ഹാന്റ് വാഷ് സാനിറ്ററൈസര്‍ ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് നല്‍കി. കോവിഡ് -19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് സാമൂഹ്യ സുരക്ഷയുടെ ഭാഗമയി ആരംഭിച്ച ക്യാമ്പയിന് പിന്‍തുണയായി ഡിവൈഎഫ്‌ഐ വാഷിങ്ങ് കോര്‍ണറുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥാപിച്ചിരുന്നു. ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോള്‍ക്ക് ഹാന്റ് വാഷ് സാനിറ്റൈസര്‍ നല്‍കി സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ. മനുമോഹന്‍, ജോ. സെക്രട്ടറി വി.എച്ച്.വിജീഷ്, എം.വി.ഷില്‍വി, ശരത്ത് ചന്ദ്രന്‍, കെ.കെ.ശ്രീജിത്ത്, പി.എസ്.ഐശ്വര്യ എന്നിവര്‍ പങ്കെടുത്തു.

Advertisement