പുല്ലൂരിൽ ബസിൻറെ പിറകിൽ കാർ ഇടിച്ച് കാർ യാത്രക്കാർക്ക് പരിക്ക്

923
Advertisement

പുല്ലൂർ : പുല്ലൂരിൽ വാഹനാപകടം തുടർക്കഥയാകുന്നു .നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് ഇന്നോവ കാറിൽ മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. ട്രിപ്പ് പോവാൻ വേണ്ടി നിർത്തിയിട്ടിരുന്ന ബസിന്റെ പിറകിലാണ് പുലർച്ചെ അഞ്ചരയോട് കൂടി കാർ ഇടിച്ചത് .ഡ്രൈവർ ഉറങ്ങിയതാണെന്ന് കരുതുന്നു .കൈപ്പമംഗലം സ്വദേശികളായ കാർ യാത്രക്കാരെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Advertisement