ഗ്രീൻ പുല്ലൂരിൽ പശുഗ്രാമം പദ്ധതി നടപ്പിലാക്കുന്നു

321
Advertisement

പുല്ലൂർ : ഗ്രീൻ പുല്ലൂരിന്റെ ഭാഗമായി നടപ്പിലാക്കുന്ന കർഷകജ്യോതി വായ്പ പദ്ധതിയിൽ പശുഗ്രാമം പദ്ധതിയുടെ ആലോചന യോഗം നടന്നു.നബാർഡിൻറെ സഹകരണത്തോട് കൂടി  നടത്തുന്ന  പശുഗ്രാമം പദ്ധതിയുടെ പ്രാഥമിക സെമിനാർ പുല്ലൂർ സഹകരണ ഹാളിൽ വെച്ച് നടന്നു . പുല്ലൂർ സഹകരണ ബാങ്ക് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി സെമിനാർ ഉദ്‌ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് കെ .സി ഗംഗാധരൻ അധ്യക്ഷത വഹിച്ചു .വെറ്ററിനറി ഡോക്ടർ ജോയ് വിഷയാവതരണം നടത്തി .ഭരണ സമിതി അംഗങ്ങളായ രാജേഷ് പി .വി ,രാധ സുബ്രൻ ,വാസന്തി അനിൽകുമാർ ,സുജാത മുരളി തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു .ബാങ്ക് സെക്രട്ടറി സപ്ന സി .എസ് സ്വാഗതവും ഭരണസമിതി അംഗം ടി .കെ ശശി നന്ദിയും പറഞ്ഞു

Advertisement