അന്താരാഷ്ട്ര വനിതാ ദിനം പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റും വനിതാ സാഹിതി ഇരിങ്ങാലക്കുട മേഖലയും സംയുക്തമായി കൊണ്ടാടുന്നു

174
Advertisement

ഇരിങ്ങാലക്കുട:മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തിനോടനുബന്ധിച്ച് പു.ക.സ ഇരിങ്ങാലക്കുട ടൗണ്‍യൂണിറ്റും വനിതാ സാഹിതി ഇരിങ്ങാലക്കുട മേഖലയും സംയുക്തമായി ഇരിങ്ങാലക്കുട ശാന്തം ഹാളില്‍ മാര്‍ച്ച് 8ന് രാവിലെ 10 മുതല്‍ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു.പ്രമുഖ കലാ-സാംസ്‌ക്കാരിക നായികമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രഭാഷണങ്ങള്‍,തുറന്ന ചര്‍ച്ചകള്‍,ഇരിഞ്ഞാലക്കുടയിലെ കലാസാഹിത്യ മേഖലയില്‍ പ്രശസ്തരായ വനിതകളെപരിചയപ്പെടുത്തല്‍,വനിതകളുടെ കലാപരിപാടികള്‍,പ്രതിസന്ധികളെ അതിജീവിച്ച് ഗൃഹഭരണ ഉത്തവാദിത്വങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന സ്ത്രീകള്‍ക്കുള്ള സഹായങ്ങള്‍,പ്രബന്ധരചനാ മത്സരവിജയികളായ വനിതകള്‍ക്കുള്ള സമ്മാനദാനം എന്നിവ സംഘടിപ്പിക്കുന്നു.

Advertisement