പുല്ലൂര്‍ ഹോസ്പിറ്റലില്‍ ഓഡിയോളജി,സ്പീച് തെറാപ്പി, ഡെന്റല്‍, ലാമിനാര്‍ ഫ്‌ളോ ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

213
Advertisement

പുല്ലൂര്‍ : പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ഓഡിയോളജി, സ്പീച് തെറാപ്പി, ഡെന്റല്‍ വിഭാഗങ്ങളുടെയും ലാമിനാര്‍ ഫ്‌ളോ സാങ്കേതിക സൗകര്യത്തോടുകൂടിയ ഓപ്പറേഷന്‍ തിയേറ്ററിന്റെയും സംയുക്ത ഉദ്ഘാടനം മുരിയാട് പഞ്ചായത്തു പ്രസിഡന്റ് സരിത സുരേഷ് നിര്‍വഹിച്ചു. മുരിയാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഫ്േളാറി, ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് മാനേജര്‍ ആന്‍ജോ ജോസ്, എന്നിവര്‍ സംസാരിച്ചു. ഓഡിയോളജിവിഭാഗത്തില്‍ കേള്‍വി പരിശോധന, സ്പീച് തെറാപ്പി, വോയ്‌സ് തെറാപ്പി, ശ്രവണ സഹായികള്‍ എന്നിവ ഒരുക്കിയിരിക്കുന്നു. ദന്തചികിത്സ വിഭാഗത്തില്‍ നിലവിലുള്ള എല്ലാ സ്‌പെഷ്യാലിറ്റി സേവനങ്ങളായ കുട്ടികളുടെ ദന്ത പരിചരണം ,മോണരോഗചികിത്സ, റൂട്ട് കനാല്‍ ചികിത്സ, തുടങ്ങിയ എല്ലാ സ്‌പെഷ്യാലിറ്റി ഡോക്ടര്‍സിന്റെ സേവനങ്ങളോടൊപ്പം, മാക്‌സിലോഫേഷ്യല്‍ സര്‍ജന്റെ സേവനവും ലഭ്യമാക്കിയിരിക്കുന്നു.

Advertisement