അന്തര്‍ദേശീയ ചലച്ചിത്രമേളക്കുള്ള പാസ്സുകള്‍ വിതരണം ചെയ്തു

45
Advertisement

ഇരിങ്ങാലക്കുട : രണ്ടാമത് അന്തര്‍ദേശീയ ചലച്ചിത്രമേളക്ക് പിന്തുണയുമായി ഗവ:മോഡല്‍ ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പതിനഞ്ചാമത് അന്തര്‍ദേശീയ ചലച്ചിത്രമേളക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള പാസ്സുകളുടെ വിതരണം ഫിലിം ക്ലബ് സെക്രട്ടറി നവീന്‍ഭാഗീരഥനും എക്‌സിക്യൂട്ടീവ് മെമ്പര്‍ ജോസ് മാമ്പിള്ളിയും സ്‌കൂള്‍ അദ്ധ്യാപകന്‍ എം.സുധീറിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി മഞ്ചു സ്വാഗതവും, വിദ്യാര്‍ത്ഥി പ്രതിനിധി നീവന നന്ദിയും രേഖപ്പെടുത്തി. മാര്‍ച്ച് 7 മുതല്‍ 11 വരെ 15 സിനിമകളാണ് അവതരിപ്പിക്കുന്നത്. രാവിലെ 10 മണിക്കും ഉച്ചക്ക് 12 മണിക്കും, ഇരിഞ്ഞാലക്കുട മാസ്സ് തീയേറ്ററിയിലും വൈകീട്ട് 6.30നു ഓര്‍മ ഹാളിലും ആണ് സിനിമ പ്രദര്‍ശനം.

Advertisement