ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുട നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി

84

ഇരിങ്ങാലക്കുട: ബഡ്ജറ്റിലെ നികുതി ഭീകരതക്കെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുട നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി. രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്നും മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തില്‍ പ്രകടനമായി വില്ലേജ് ഓഫീസില്‍ എത്തി. ധര്‍ണ്ണ കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി ശ്രീ എം പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. സി സി സി സെക്രട്ടറി സോണിയാ ഗിരി മുഖ്യ പ്രഭാഷണം നടത്തി.സുജ സഞ്ചീവ്കുമാര്‍ , എല്‍ ഡി ആന്റോ, നിധിന്‍ ജോണ്‍ തോമസ്, വിസി വര്‍ഗ്ഗീസ്, സിജു യോഹന്നാന്‍, പി ഭരതന്‍, കെ എം ധര്‍മ്മരാജന്‍, ജസ്റ്റിന്‍ ജോണ്‍, എസി സുരേഷ്, ഫിലോമിന ജോയ്, ലിസി ജോയ്, എം എസ് കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement