സെന്റ് ഡൊമനിക്ക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രവേശനോത്സവും പരിസിഥിതിദിനവും വിപുലമായി ആഘോഷിച്ചു

215
Advertisement

ഇരിങ്ങാലക്കുട : വെള്ളാനി സെന്റ് ഡൊമനിക്ക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 2019-20 അധ്യയനവര്‍ഷത്തിലെ പ്രവേശനോത്സവും പരിസിഥിതിദിനവും വിപുലമായി ആഘോഷിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും അധഅയാപികയുമായ ഡോ.സി.റോസ് ആന്റോ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.ജോഫി ഒ.പി., ലോക്കല്‍ മാനേജര്‍ സി.ആന്‍സി.ഒ.പി. എന്നിവര്‍ കുട്ടികള്‍ക്ക് പവേശനോത്സവ ആശംസകളും പരിസ്ഥിതിദിന സന്ദേശവും നല്‍കി. തുടര്‍ന്ന കുട്ടികളില്‍ പാരസ്ഥിതിക അവബോധം വളര്‍ത്താന്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. മുന്‍ വര്‍ഷങ്ങൡ നിന്ന് വ്യത്യസ്തമായി പ്ലാസ്റ്റിക് നിര്‍മ്മിതവസ്തുക്കള പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് കുരുത്തോലത്തോരണങ്ങളും കാര്യപരിപാടികള്‍ അടങ്ങുന്ന താളിയോലപത്രങ്ങളും ഉള്‍്‌പ്പെടുത്തിയ പ്രവേശനോത്സവം തികച്ചു പ്രകൃതിസൗഹാര്‍ദ്ദപരമായിരുന്നു.

Advertisement