യാത്രക്കാര്‍ക്ക് ഭീഷണിയായി മാന്‍ഹോള്‍

107
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട -പോട്ട റോഡില്‍ വിശ്വനാഥപുരം ക്ഷേത്ര ബസ്സ് സ്റ്റോപ്പിന് സമീപം യാത്രകാര്‍ക്ക് ഭീഷണിയായി മാന്‍ ഹോള്‍ ഇളകി കിടക്കുന്നത്. വാഹനങ്ങള്‍ കയറി ഇറങ്ങുമ്പോള്‍ മാന്‍ ഹോള്‍ തെറിച്ച് പോവുകയും തിരികെവെയ്ക്കുകയുമാണ് പതിവെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു. അധികൃതരെ വിവരം അറിയിച്ചപ്പോള്‍ ട്രാഫിക്‌കോണ്‍ കൊണ്ടുവന്ന് റോഡില്‍ വെച്ചിട്ടുണ്ട്. റോഡില്‍ ഇറക്കം ഇറങ്ങിവരുന്ന ബൈക്ക് യാത്രകാരും മറ്റ് വാഹനങ്ങളും ദിശ മറയുമ്പോള്‍ അപകട സാധ്യത കൂടുതല്‍ ആണെന്നും സമീപത്തുള്ളവര്‍ പറയുന്നു.

Advertisement