കൊലപാതക ശ്രമക്കേസിലെ ഒന്നാം പ്രതി പിടിയില്‍

374
Advertisement

കോണത്തുകുന്ന് :കോണത്തുകുന്നില്‍ 19/06/19 തിയ്യതി പാലപ്രക്കുന്ന് സ്വദേശി പാണ്ടാരില്‍ ബാബു മകന്‍ നിഖിലിനെയും സുഹൃത്തുക്കളെയും സംഘം ചേര്‍ന്ന് അക്രമിച്ച കേസിലെ ഒന്നാം പ്രതി ഇമ്പി എന്നു വിളിക്കുന്ന പുത്തന്‍ചിറ വെള്ളൂര്‍ സ്വദേശി അഫ്‌സല്‍ 22 വയസ് s/o സുബൈര്‍, അരീപ്പുറത്ത് വീട് ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍, കൃത്യത്തിനു ശേഷം രക്ഷപ്പെട്ട ഇയാള്‍ ഒളിവിലായിരുന്നു.ഇരിങ്ങാലക്കുട DYSP ഫെയ്മസ് വര്‍ഗ്ഗീസിന്റെ നിര്‍ദ്ദേശാനുസരണം ഇന്‍സ്‌പെക്ടര്‍ ബിജോയിയുടെ നേതൃത്വത്തില്‍ പ്രത്യേക കുറ്റാന്വേഷണ പോലീസ് സംഘം ആണ് ഇയാളെ പിടികൂടിയത് .SI സുബിന്ത് KS, ASI മാരായ ജസ്റ്റിന്‍, ശിവദാസ്, പോലീസുകാരായ അനൂപ് ലാലന്‍, പ്രവീണ്‍ ഭാസ്‌ക്കരന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്

Advertisement