‘ടെക്തത്വ 2020’ മെഗാ ഐടി- മാനേജ്മെന്റ് പ്രദര്‍ശനത്തിന് കൊടിയേറി

74

ഇരിങ്ങാലക്കുട ; ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുത്തന്‍ അറിവുകളുടേയും, അനുഭവങ്ങളുടേയും കാഴ്ച ഒരുക്കുന്ന ‘ടെക്തത്വ 2020’ മെഗാ ഐടി മാനേജ്മെന്റ് പ്രദര്‍ശനത്തിന് കൊടിയേറി. ജ്യോതിസ് കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ നഗരസഭ അദ്ധ്യക്ഷ നിമ്യ ഷിജു കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.വി.ശിവകുമാര്‍, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.എ.എം.വര്‍ഗ്ഗീസ്, കാത്തലിക് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര സി.എം.ഐ. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജ്യോതിസ് കോളേജ് ഡയറക്ടര്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി, എക്സി.ഡയറക്ടര്‍ ബിജു പൗലോസ്, ജെഎസ്ഡിസി സെന്റര്‍ ഇന്‍ചാര്‍ജ്ജ് എം.എ.ഹുസൈന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കോളേജ് അക്കാദമിക് കോഡിനേറ്റര്‍ സി.കെ.കുമാര്‍ സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി ക്രിസ്റ്റഫര്‍ സൈമണ്‍ നന്ദിയും പറഞ്ഞു. ‘ടെക്തത്വ 2020’ മെഗാ ഐടി മാനേജ്മെന്റ് പ്രദര്‍ശനം ജനുവരി 16,17 തിയ്യതികളില്‍ കാത്തലിക് സെന്ററിലെ ജ്യോതിസ് കോളേജില്‍ വെച്ച് നടക്കും.

Advertisement