സംഗമേശ്വര കോപ്ലക്‌സ് ഉദ്ഘാടനം ജനുവരി 13ന്

192

ഇരിങ്ങാലക്കുട : കാലങ്ങളായി ഇരിങ്ങാലക്കുട ഠാണാവില്‍ പൊതു ടോയ്‌ലറ്റായും ഹോട്ടലുകള്‍ക്ക് മാലിന്യം തള്ളാനുള്ള സ്ഥലമായും ഉപയോഗിച്ചീരുന്ന സ്ഥലത്ത് ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ വികസനത്തിന്റെ ഉറച്ച കാല്‍വെപ്പുകളോടെ ശ്രീസംഗമേശ്വര കോപ്ലക്‌സിന്റെ ഉദ്ഘാടനം ജനുവരി 13-ാം തിയ്യതി തിങ്കളാഴ്ച 5 മണിക്ക് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു.അരുണന്‍ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍പേഴസണ്‍ നിമ്യഷിജു മുഖ്യാതിഥിയായിരിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍, ഭരണസമിതി അംഗങ്ങളായ കെ.വി.പ്രേമരാജന്‍, കെ.ജി.സുരേഷ്, എ.എം.സുമ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement