ലൈഫ്മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു

30
Advertisement

ഇരിങ്ങാലക്കുട : സംസ്ഥാനസര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഇതുവരെ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചതും നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുന്നവരുമായ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 308 ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഇന്ന് രാവിലെ 10 മണി മുതല്‍ 5 മണിവരെ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍വെച്ച് സംഘടിപ്പിച്ചു. പ്രസ്തുത അദാലത്ത് ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണന്‍ ഉപഹാരസമര്‍പ്പണം നടത്തി. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഡി.നെല്‍സണ്‍, ധനകാര്യ സ്റ്റാന്‍ിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നളിനി ബാലകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.കുമാരന്‍, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴസണ്‍ മിനി സത്യന്‍, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ഷൈജു കടുങ്ങാടന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Advertisement