ജനകീയ ചെസ് മത്സരം

57

ഇരിങ്ങാലക്കുട തൃശ്ശൂര്‍ ബാനര്‍ജി ക്ലബ്ബും തൃശ്ശൂര്‍ ജില്ലാ ചെസ്സ് അസോസിയേഷനും സംയുക്തമായി തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ജനകീയ മത്സരം നടത്തുന്നു. ജില്ലയിലെ പ്രാദേശികമായി കളിച്ചുകൊണ്ടിരിക്കുന്ന കളിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടിയാണ് ജനകീയ ചെസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മുന്‍സിപ്പാലിറ്റി ടൗണ്‍ഹാള്‍ ജനകീയ ചെസ്സ് മത്സരത്തിടെ ഉദ്ഘാടനം ഇരിഞ്ഞാലക്കുട മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെസ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സഫര്‍ ഹുസൈന്‍ ,ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയുടെ കോഡിനേറ്റര്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പീറ്റര്‍ ജോസഫ് സ്വാഗതവും രാധ നന്ദിയും പറഞ്ഞു.

Advertisement