സാജുമാത്യു ‘ജീവ ജീനിയസ്സ് ‘ പുസ്‌കാരം ബിന്ദുടീച്ചര്‍ക്ക്

55

ഇരിങ്ങാലക്കുട : അകാലത്തില്‍ പൊലിഞ്ഞുപോയ മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സുവോളജി അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന സാജു.കെ.മാത്യയുവിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച ‘ജീവ ജീനിയസ്സ് ‘പുരസ്‌കാരം 2019 ല്‍ മികച്ച ജീവശാസ്ത്ര അധ്യാപികയ്ക്കുള്ള പുരസ്‌കാരം എസ്.എന്‍.എച്ച്.എസ്.എസ്.ലെ കെ.സി.ബിന്ദു ടീച്ചര്‍ക്കും, മികച്ച ജീവശാസ്ത്രവിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരം എസ്.എന്‍.സ്‌കൂളിലെ വി.എം.ഷംസീനക്കും ലഭിച്ചു.10,001 രൂപയും പ്രശസ്തിപത്രവും വിജയ ഫലകവും അടങ്ങിയതാണ് ജീവ ജീനിയസ് പുരസ്‌കാരം മികച്ച ഗവേഷക വിദ്യാര്‍ത്ഥികളായി തൈക്കാട്ട് വി.ആര്‍.എ.എം.എച്ച്.എസ്.എസ്. ലെ സഹല അബൂബക്കറിനേയും, കീര്‍ത്തന പ്രദീപ്കുമാറിനേയും തെരഞ്ഞെടുത്തു. എസ്.എന്‍.ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളുടെ കറസ്‌പോണ്ടന്റ് മാനേജറും, ദേശീയ അവാര്‍ഡ് ജേതാവുമായ പി.കെ.ഭരതന്‍മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പത്മിനി ഉദ്ഘാടനം ചെയ്തു. സിമി മേരി സാജു ഉപഹാരസമര്‍പ്പണം നടത്തി. എസ്.എന്‍.എസ്.എസ്. പ്രിന്‍സിപ്പല്‍ കെ.ജി.സുനിത, ജോസ് കെ.മാത്യു, പി.ജെ.സ്റ്റെജു, ആന്റു എ.ഡി., ലിനറ്റ് കെ.കൊച്ചു, ഷീന സി.എം., കൃഷ്ണരാജ് പി.എച്ച് എന്നിവര്‍ പ്രസംഗിച്ചു.

Advertisement