സൗഹൃദം റസിഡന്‍സ് അസോസിയേഷന്‍ രണ്ടാംവാര്‍ഷികം ആഘോഷിച്ചു

128

ഇരിങ്ങാലക്കുട : സൗഹൃദം കൂട്ടായ്മയുടെ 2-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചു. ആഘോഷം ഇരിങ്ങാലക്കുട എസ്.ഐ. കെ.എസ്.സുബിന്ദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് സുധാകരന്‍ എന്‍.പി. അദ്ധ്യക്ഷത വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ.കെ.വിനയന്‍, വേളൂക്കര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ അനില്‍കുമാര്‍, മുരിയാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ടെസ്സി ജോഷി, അവിട്ടത്തൂര്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ.എല്‍.ജോസ് മാസ്റ്റര്‍, പുല്ലൂര്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അസോസിയേഷന്‍ സെക്രട്ടറി മല്ലിക ശശി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ശാരി ടി.കെ. നന്ദിയും പ്രകാശിപ്പിച്ചു.

Advertisement