സെന്റ് ജോസഫ്സ് കോളജ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകൾക്ക് വീണ്ടും അഭിമാനത്തിളക്കം

48
Advertisement

ഇരിങ്ങാലക്കുട : സംസ്ഥാന എക്‌സൈസ് ഡിപ്പാർട്ടുമെന്റും സംസ്ഥാനതല നാഷണൽ സർവ്വീസും സംയുക്തമായി സംഘടിപ്പിച്ച സ്പർശം 2021 ന്റെ പ്രവർത്തന മികവു കൊണ്ട് സംസ്ഥാനതലത്തിൽ കോളജ് അംഗീകാരം നേടിയപ്പോൾ, മികച്ച ജില്ലാ കോർഡിനേറ്റർക്കുള്ള സംസ്ഥാനതല അംഗീകാരം ഇതേ കോളജിലെ ബോട്ടണി വിഭാഗം അധ്യാപികയും തൃശൂർ ജില്ലാ കോർഡിനേറ്ററുമായ ഡോ. ബിനു ടി.വി നേടി. ലഹരി ഉപയോഗത്തിനെതിരെ തെരുവു നാടകങ്ങൾ, ഫ്ലാഷ് മോബുകൾ, ലഹരി വിരുദ്ധ അവബോധന ക്ലാസുകൾ, പോസ്റ്റർ മേയ്ക്കിംഗ്, തുടങ്ങി വിവിധ പരിപാടികൾ നടത്തിയ ജില്ലയിലെ വിവിധ കോളജുകളുടെ നേതൃത്വത്തിൽ നടത്തിയാണ് തൃശൂർ ജില്ല അഭിനാർഹമായ നേട്ടം കൈവരിച്ചത്.

Advertisement