ചങ്കുറപ്പുള്ള ശ്യാംദാസിന് കൊടുക്കാം ഒരു സല്യൂട്ട്

361
Advertisement

പുല്ലൂര്‍-പുല്ലൂര്‍ ആള്‍ച്ചിറപ്പാടത്ത് പ്രളയദുരിതകാലത്ത് ഒരു വീടിന്റെ ഒന്നാം നിലയില്‍ ആരാലും ശ്രദ്ധിക്കാതെ ഒറ്റപ്പെട്ടുപോയ മുനിസിപ്പല്‍ ജീവനക്കാരന്‍ മാറാപ്പിള്ളി സണ്ണിയെയും കുടുബത്തേയും അത്ഭുതകരമായി രക്ഷപ്പെടുത്തിയ പ്രവര്‍ത്തനങ്ങള്‍ ക്ക് നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥി,.ഈ കുടുബത്തെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇളയച്ഛനെയും (പി .ആര്‍. മണി) കൂട്ടിയാണ് ശാംദാസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്,തന്നെയും കുടുബത്തേയും രക്ഷിച്ചതിന് ,പാരിതോഷികമായി മൂവാറ്റുപുഴ ഇലാഹിയ കോളേജിലെ MBA വിദ്യാര്‍ത്ഥികൂടിയായ ശ്യാംദാസിന് സണ്ണി സാമ്പത്തിക സഹായവുമായെത്തി ശ്യാമും കുടുബവും നിരസിച്ചുവെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങി വാങ്ങേണ്ടിവന്നു,എന്നാല്‍ ആസാമ്പത്തിക സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഇന്ന് കൃഷിവകുപ്പ് മന്ത്രി സഃ വി എസ് സുനില്‍കുമാറിന് കൈമാറി.(സഃ ശ്യാം aisf മണ്ഡലം ജോ. സെക്രട്ടറി യും സി. പി .ഐ മുരിയാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി ആര്‍ സുന്ദരന്റെ മകനുമാണ്. പി ആര്‍ മണി AIYF മണ്ഡലം ജോയ്ന്റ് സെക്രട്ടറിയുമാണ്)

 

Advertisement