ശ്രീമദ് ദേവിഭാഗവത നവാഹ യഞ്ജത്തിന് തുടക്കമായി

104

അരിപ്പാലം: SNBP സമാജം ട്രസ്റ്റിന് കിഴിലുള്ള പണിക്കാട്ടില്‍ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ ശ്രീമദ് ദേവി ഭാഗവത മഹായഞ്ജത്തിന് തിരിതെളിഞ്ഞു. യഞ്ജാചാര്യന്‍ ഒ.വേണു ഗോപാല്‍ കുന്നംകുളം, ഉപാചാര്യന്‍ സ്വാമിനാഥന്‍ പാലക്കാട് എന്നിവരെ ക്ഷേത്രം ശാന്തി വിഷ്ണു, വൈദികരായ കെ.ആര്‍.നിധീഷ്,, എം.പി. സാജു സ്വാമി, കോ.ഓഡിനേറ്റര്‍ കെ.കെ. ബിനു, മാതൃ സമിതി രക്ഷാധികാരി വസന്ത സുന്ദരന്‍ എന്നിവരെ സ്വീകരിച്ചു.തുടര്‍ന്ന് യഞ്ജ വേദിയില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം മേല്‍ശാന്തി പടിയൂര്‍ വിനോദ് മാസ്റ്റര്‍ ഭദ്രദീപം കൊളുത്തി നവാഹയഞ്ജത്തിന് ആരംഭം കുറിച്ചു. സമാജം ഭാരവാഹികളായ കേശവന്‍ തൈപറമ്പില്‍, കെ.കെ. സഹദേവന്‍ ,നന്ദനന്‍ കല്ലറയ്ക്കല്‍ മാതൃ സമിതി ഭാരവാഹികളായ മിനി സന്തോഷ്, ബിന്‍സി ഷാജന്‍ എന്നിവര്‍ സന്നിഹിതരായി.നാളെ മുതല്‍ വൈകുന്നേരം 5 മണിക്ക് നടക്കുന്ന വിചാരസത്രത്തില്‍ ശ്രീമദ് ബ്രഹ്മസ്വരൂപാനന്ദ ശിവഗിരി മഠം പങ്കെടുക്കും. രാവിലെ മുതല്‍ ഗണപതി ഹോമം ,നിറമാല, ചുറ്റുവിളക്ക്, പൂമുടല്‍ എന്നിവ നടക്കും
.

Advertisement