മോദിയുഗത്തിത്തിൻ്റെ പര്യവസാനം കർഷക സമരത്തിലൂടെ: യൂജിൻ മോറേലി

170

ഇരിങ്ങാലക്കുട::കുത്തകൾക്ക് വേണ്ടി കർഷകനെ ഒറ്റിക്കൊടുക്കുവാൻ ശ്രമിച്ച കേന്ദ്ര സർക്കാരിൻ്റെ ശ്രമം മോദിയുഗത്തിൻ്റെ പര്യവസാനത്തിൻ്റെ നാന്ദി കുറിക്കലാണെന്ന് എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി പറഞ്ഞു. കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് എൽ.ജെ.ഡി നടത്തിയ സായഹ്നസത്യാഗ്രഹ ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട പോസ് റ്റോഫീസിന് മുമ്പിൽ നടത്തുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയുടെ കർഷക സമരത്തെ സംബന്ധിച്ചുള്ള താല്ക്കാലിക വിധി ലോകം കണ്ട ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കർഷക പ്രക്ഷോഭത്തെ അട്ടിമറിക്കുവാനെന്ന് ചിലരെങ്കിലും സംശയിച്ചാൽ അതിന് തെറ്റ് പറയാനാകുകയില്ല. ലാഭം ഇല്ലാതെ കൃഷിയും മുന്നോട്ട് പോകുകയില്ല. കൃഷി ചെയ്യണമെന്ന് രാഷ്ട്രീയക്കാർ പ്രസംഗിച്ചത് കൊണ്ട് മാത്രം കാര്യമില്ല. അടുത്ത തവണ കൃഷി ഇറക്കുന്നതിന് വിത്ത് വാങ്ങുന്നതിനുള്ള പണമെങ്കിലും കർഷകൻ്റെ കൈയ്യിൽ മിച്ചം വേണം. കടക്കെണിയിലായ ഇന്ത്യൻ കർഷക സമൂഹത്തിൻ്റെ ആത്മരോദനമാണ് ഡൽഹി കർഷകസമരം.
എൽ.ജെ.ഡി.നിയോജക മണ്ഡലം പ്രസിഡണ്ട് പോളി കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ തോംസൺ, ജില്ലാ വൈസ്.പ്രസിഡണ്ട് ജോർജ് കെ.തോമസ്, ജില്ലാ സെക്രട്ടറി അഡ്വ.പാപ്പച്ചൻ വാഴപ്പിളളി, വർഗീസ് തെക്കേക്കര, ജോയ് മുരിങ്ങത്തു പറമ്പിൽ, പി.ജി. ബെന്നി, എം.എൽ.ജോസ്, ഹനീഫ മതിലകം, ടി.വി.ബാബു ,തോമസ് ഇല്ലിക്കൽ,എന്നിവർ പ്രസംഗിച്ചു.ചാലക്കുടിയിൽ ജോർജ് വി.ഐ നിക്കലും, മാളയിൽ സംസ്ഥാന കൗൺസിൽ അംഗം കെ.സി.വർഗീസ്, തൃശൂരിൽ ജില്ലാ സെക്രട്ടറി വിൻസൻറ് പുത്തൂരും ഗുരുവായൂരിൽ ടി.തുളസീദാസും അരിമ്പൂരിൽ ദേശീയ കൗൺസിൽ അംഗം അജി ഫ്രാൻസിസും സായ്ഹ്ന ധർണ്ണകൾ ഉദ്ഘാടനം നിർവ്വഹിച്ചു. ചേലക്കരയിൽ ജില്ലാ സെക്രട്ടറി പി.ജി. കൃഷ്ണൻകുട്ടിയും വടക്കാഞ്ചേരിയിൽ എം.എസ് ഗംഗാധരനും ഉദ്ഘാടനങ്ങൾ നിർവ്വഹിച്ചു.

Advertisement