പടിയൂര്‍ ഫെസ്റ്റിന് വര്‍ണ്ണാഭമായ തുടക്കം

71
Advertisement

എടതിരിഞ്ഞി :ഡിസംബര്‍ 27 മുതല്‍ 31 വരെ എടതിരിഞ്ഞിയില്‍ നടക്കുന്ന പടിയൂര്‍ ഫെസ്റ്റ് സിനിമാ സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട എം .എല്‍ .എ കെ.യു അരുണന്‍ മാഷ് അധ്യക്ഷത വഹിച്ചു .പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുധന്‍ സി .എസ് ആശംസ അര്‍പ്പിച്ചു സംസാരിച്ചു. അഞ്ചുദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റില്‍ മെഗാഷോ, കോമഡി ഉത്സവം, ഗാനമേള, റിയാലിറ്റി ഷോ ഉള്‍പ്പെടെയുള്ള കലാസാംസ്‌കാരിക പരിപാടികള്‍, പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, സാംസ്‌കാരിക സമ്മേളനം, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, മെഡിക്കല്‍ ക്യാമ്പ്, വിപണന മേള, ലോണ്‍മേള എന്നിവ ഉണ്ടായിരിക്കും .എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി .മണി സ്വാഗതവും സെക്രട്ടറി സി .കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു .