ബോധവാത്ക്കരണം നടത്തി

75

ഇരിങ്ങാലക്കുട : കയ്പമംഗലം ജിഎഫ്ജിഎച്ച്എസ്എസ് സ്‌കൂളില്‍ പ്ലസ്ടു വിഭാഗം സ്‌കൗആന്റ് ഗൈഡ് ന്റെ ആഭിമുഖ്യത്തില്‍ കയ്പമംഗലം സുജിത്ത് ജംഗ്ഷന്‍ റോഡില്‍ റോഡ് സുരക്ഷാ ബോധവത്ക്കരണം നടത്തി.സ്‌കൗട്ട് മാസ്റ്റര്‍ പ്രത്യുഷ ടീച്ചറും ഗൈഡ് ക്യാപിറ്റന്‍ കല ടീച്ചറും നേതൃത്വം നല്‍കി. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.കെ. ഹരീഷ് കുമാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചവര്‍ക്ക് ലഡു നല്‍കി അവരെ അനുമോദിച്ചു. കുട്ടികള്‍ ലഘുലേഖകള്‍ നല്‍കിയും മിഠായി വിതരണം ചെയ്തും യാത്രക്കാരെ ബോധവത്കരണം നടത്തി. പിടിഎ പ്രസിഡന്റ് കെ.പി.. ഷാജി, സുനില്‍കുമാര്‍ , കയ്പമംഗലം പോലീസ് സ്റ്റേഷനിലെ 2 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്തു.

Advertisement