സപ്തദിനക്യാമ്പ് ആരംഭിച്ചു

46

ഇരിങ്ങാലക്കുട : ഗവ.ഗേള്‍സ് വൊക്കേഷണല്‍ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സപ്തദിന സഹവാസക്യാമ്പ് ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളില്‍വെച്ച് ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ അദ്ധ്യക്ഷത വഹിച്ചു. പിടിഎപ്രസിഡന്റ് വി.എ.മനോജ്കുമാര്‍ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ ഹേന കെ.ആര്‍. നൗഷാദ് ടി.എ. സ്റ്റാഫ് സെക്രട്ടറി അബ്ദുള്‍ഹഖ്.സി.എസ്. എന്നിവര്‍ സന്നിഹിതരായിരുന്നു. വയോജന പരിപാലനത്തിലൂടെ ചിന്തകളിലെ വാര്‍ദ്ധക്യമകറ്റാനും, രക്തമിത്രങ്ങളിലൂടെ നവകേരളം നിര്‍മ്മിക്കാനും, മാലിന്യ സംസ്‌ക്കരണ സാക്ഷരത വളര്‍ത്തിയെടുക്കാനും, ലഹരി വിമുക്ത ക്യാമ്പസിനുള്ള തിരിച്ചറിവിലേക്ക് ഒരു ‘കരുതലായ്’ എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന ഈ ക്യാമ്പ് ആരംഭിച്ചിട്ടുള്ളത്.

Advertisement