പൗരത്വ ഭേദഗതി ബില്‍ കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു

63

ഇരിങ്ങാലക്കുട : പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബില്‍ കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു, ഡിസിസി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ടിവി ചാര്‍ളി, ജസ്റ്റിന്‍ ജോണ്‍, ജോസ് മാമ്പിള്ളി, വിജയന്‍ എളയേടത്ത്, കെ കെ ചന്ദ്രന്‍, എന്‍ ജെ ജോയ്, വിസി വര്‍ഗ്ഗീസ്, സുജ സഞ്ജിവ് കുമാര്‍, സരസ്വതി ദിവാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement