ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ഒക്യുപ്പേഷന്‍ തെറാപ്പി ആരംഭിച്ചു

127
Advertisement

ഇരിങ്ങാലക്കുട : ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന ശിശുക്കളുള്‍പ്പെടെയുള്ള വ്യക്തികള്‍ക്കുള്ള നൂതന ചികിത്സാ പദ്ധതിയായ ക്യുപ്പേഷണല്‍ തെറാപ്പി യൂണിറ്റിന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ആരംഭിച്ചതിന്റെ ഉദ്ഘാടനം കെ.യു.അരുണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്റെ സഹകരണത്തോടെ തൃശ്ശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലാണ് ആദ്യമായി ഒക്യുപ്പേഷണല്‍ തെറാപ്പി ആരംഭിച്ചിട്ടുള്ളത്. പരാശ്രയം കൂടാതെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ വളരെയേറെ പ്രയോജനകരമാണ് ഈ തെറാപ്പിയെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ളതാണ്. എന്‍.ഐ.പി.ആറിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ബി.മുഹമ്മദ് അഷീല്‍ മുഖ്യാതിഥിയായ യോഗത്തില്‍ ജോയിന്റ് ഡയറക്ടര്‍ സി.ചന്ദ്രബാബു യൂണിറ്റിനെക്കുറിച്ച് വിശദീകരിച്ചു. ഹോസ്പിറ്റല്‍ പ്രസിഡന്റ് എം.പി.ജാക്‌സന്‍, വൈസ്.പ്രസിഡന്റ് ഇ.ബാലഗംഗാധരന്‍, പഞ്ചായത്ത് മെമ്പര്‍ വി.എച്ച് വിജീഷ്, ഡോ.അനില്‍ നാരായണന്‍ മെഡിക്കല്‍ സൂപ്രണ്ട് എന്നിവര്‍ സംസാരിച്ചു.

Advertisement