ഇരിങ്ങാലക്കുട : വ്യാജചാരായം വാറ്റിയ പ്രതികള്‍ക്ക് ശിക്ഷ. ചാലക്കുടി താലൂക്ക്, കോടശ്ശേരി വില്ലേജില്‍ മേപ്പാടത്ത് എന്ന സ്ഥലത്താണ് ചാരായം വാറ്റിയത്. കൊടകര ജയേഷ് (33) നാണ് ശിക്ഷ ലഭിച്ചത്. ഇരിങ്ങാലക്കുട അഡീഷണല്‍ അസി.സെഷന്‍സ് ജഡ്ജ് ജോമോന്‍ ജോണ്‍ ആണ് ശിക്ഷിച്ചത്. 5 വര്‍ഷം തടവിനും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി.എല്‍.ഷിബുവിന്റെ നേതൃത്വത്തിലുള്ള പട്രോള്‍ സംഘമാണ് പ്രതികളെ പിടികൂടിയത്.
Advertisement