ജനമൈത്രി പോലീസ് നേതൃത്വത്തില്‍ യാത്രയയപ്പും ആദരണീയവും സംഘടിപ്പിച്ചു

384
Advertisement

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ മികച്ച സേവനം കാഴ്ചവച്ചിട്ടുള്ള വ്യക്തികളെ ആദരിച്ചു.ഇരിങ്ങാലക്കുടയില്‍ നിന്ന് സ്ഥലം മാറി പോകുന്ന എസ് ഐ സുശാന്ത്,എല്‍.ഐ.സിയുടെ ജീവന്‍ ശാന്തിപദ്ധതിയില്‍ ആദ്യദിനത്തില്‍ തന്നെ ഇന്ത്യയില്‍ ആദ്യമായി ഒരു കോടിയുടെ പോളസി ചേര്‍ത്ത് ഡല്‍ഹിയില്‍ നിന്നും അവാര്‍ഡ് ലഭിച്ച കെ.എന്‍ സുഭാഷ് ,പ്രളയകാലത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫിറോസ് ബാബു എന്നിവരെ ജനമൈത്രി പോലീസ് ആദരിച്ചു.ഉദ്ഘാടനം ഡി വൈ എസ് പി ഫേയ്മസ് വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു.സി .ഐ സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ജനമൈത്രി സമിതിയംഗങ്ങളും സന്നിഹിതരായിരുന്നു