കൂടല്‍മാണിക്യം ഉത്സവം 1 കോടി 51 ലക്ഷം വരവും 1 കോടി 21 ലക്ഷം ചെലവ് ബഡ്ജറ്റ്

90
Advertisement

ഇരിങ്ങാലക്കുട : 2020 തിരുവുത്സവ സംഘാടക സമിതി ഇന്നലെ പടിഞ്ഞാറെ ഊട്ടുപുരയില്‍ വച്ച് ചേര്‍ന്നു. ബ്രഹ്മശ്രീ എന്‍.പി.പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ,അരുണന്‍ മാസ്റ്റര്‍ എം.എല്‍.എ. ഉല്‍ഘാടനവും ദേവസ്വം ചെയര്‍മാന്‍ അധ്യക്ഷതയും നിര്‍വ്വഹിച്ച യോഗത്തില്‍ അഡ്വ.രാജേഷ് തമ്പാന്‍ സ്വാഗതവും, എ. എം. സുമ നന്ദിയും നിര്‍വ്വഹിച്ചു. 1കോടി 51 ലക്ഷം വരവും 1കോടി 21ലക്ഷം ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റും അവതരിപ്പിച്ചു. മിച്ചം വരുന്ന തുക പഴയ ദേവസ്വം ഓഫീസ് റെനോവേഷന്‍ ചെയ്യുവാനും തീരുമാനിച്ചു. ഇതോടനുബന്ധിച്ച് ഗജവീരന്‍ താമര ചെവിയന്‍ എന്ന സംഗീത ദൃശ്യാവതരണം ഉണ്ടായിരുന്നു. 500 ല്‍ പരം ഭക്തന്മാര്‍ യോഗത്തില്‍ പങ്കെടുത്തു. ഇതോടനുബന്ധിച്ച് കാര്‍ഷിക സര്‍വകാലശാ ലയില്‍ നിന്നും ശേഖരിച്ച പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച വിളകള്‍ കലവറ നിറയ്ക്കല്‍ ചടങ്ങിലേക്ക് സമര്‍പ്പിക്കുവാന്‍ ധാരണയായി.

Advertisement