ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും എസ്.എസ്.എല്‍.സി, പ്ലസ് ടൂ അവാര്‍ഡ്ദാനവും സംഘടിപ്പിച്ചു

52

ഇരിങ്ങാലക്കുട : കേരളവ്യാപരിവ്യാവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തില്‍ അധികാരമേറ്റ കെ.വി.അബ്ദുള്‍നമീദ്, ജില്ലാ ജന.സെക്രട്ടറി പി.ജെ.പയസ്സ് എന്നിവര്‍ക്ക് വ്യാപാരഭവനത്തില്‍ സ്വീകരണം നല്‍കി. വ്യാപാരവ്യവസായി ഏകോപനസമിതി പ്രസിഡന്റ് എബിന്‍ വെള്ളാനിക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരികളുടെ മക്കളില്‍ എസ്.എസ്.എല്‍.എല്‍സി., പ്ലസ്ടൂ ഉയര്‍ന്ന് മാര്‍ക്ക് വാങ്ങിയവരെ ആദരിച്ചു. പുതിയ അംഗങ്ങള്‍ക്ക് അംഗത്വസര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഷാജു പറേക്കാടന്‍, തോമസ്സ് അവറാന്‍, ബാലസുബ്രഹമണ്യന്‍, അനില്‍കുമാര്‍, മണിമേനോന്‍, കെ.എസ്.ജാക്‌സന്‍, ഡീന്‍ഷഹിദ, ടി.വി.ആന്റോ, ലിഷോണ്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement