സ്‌കൂളിന് ചുറ്റും ലഹരിവിരുദ്ധ മനുഷ്യമതില്‍ ഒരുക്കും

718
Advertisement

പുത്തന്‍ചിറ: ലോക ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26-ന് രാവിലെ 11- ന് പുത്തന്‍ചിറ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ (വടക്കുംമുറി സ്‌കൂള്‍) ലഹരിവിരുദ്ധ മനുഷ്യമതില്‍ തീര്‍ക്കും. എന്റെ പുത്തന്‍ചിറ വാട്‌സാപ് കൂട്ടായ്മ ആന്റി ഡ്രഗ്‌സ് കോര്‍ഡിനേഷനും ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും, ഗ്രാമപ്പഞ്ചായത്തും സംയുക്തമായാണ് മനുഷ്യമതില്‍ തീര്‍ക്കുന്നത്. മാള റേഞ്ച് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് പരിപാടി. പ്രദേശത്തെ സ്ഥാപനങ്ങളും പൊതുജനങ്ങളും പരിപാടിയില്‍ പങ്കെടുക്കും. പരിപാടി വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് വി.എ.നദീര്‍ അദ്ധ്യക്ഷനാകും.

 

Advertisement