എല്ലാ ഫ്രീക്കന്മാര്‍ക്കും മാതൃകയായി കുന്നംക്കുളത്തുക്കാരന്‍ അക്ഷയ്

481

ഇരിങ്ങാലക്കുട-എല്ലാ ഫ്രീക്കന്മാര്‍ക്കും മാതൃകയായി കുന്നംക്കുളത്തുക്കാരന്‍ അക്ഷയ് .കുന്നക്കുളം ചിറ്റഞ്ഞൂര്‍ സ്വദേശി തലക്കാട്ട് അക്ഷയ് എന്ന യുവാവാണ് തന്റെ മുടി ക്യാന്‍സര്‍ രോഗികളുടെ വിഗ് നിര്‍മാണത്തിനായി ദാനം ചെയ്യുവാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ഹിന്ദി വിഭാഗം പ്രധാന അധ്യാപികയും സാമൂഹ്യ സേവന പ്രവര്‍ത്തകയുമായ സിസ്റ്റര്‍ റോസ് ആന്റോയെ തേടി എത്തിയത് .9 മാസം മുന്‍പാണ് അക്ഷയ് (19)വയസ്സ് ഇതിനായി മുടി വളര്‍ത്തി തുടങ്ങിയത് . 30 cm വളര്‍ച്ച വന്നതിനു ശേഷമേ മുടി നല്‍കാന്‍ കഴിയുകയുള്ളുവെങ്കിലും എസ് .ബി .ഐ തൃശൂര്‍ ബ്രാഞ്ചില്‍ ഫീല്‍ഡ് ഓഫീസര്‍ ആയി ജോലി കിട്ടിയതിനാല്‍ മുടി നേരത്തെ ദാനം ചെയ്യുകയായിരുന്നു .മുടി ദാനം ചെയ്യുന്നതിന്റെ വിശദ വിവരങ്ങള്‍ അറിയുവാന്‍ ഒന്നര മാസം മുന്‍പ് തൃശ്ശൂര്‍ ഹെയര്‍ ഡൊണേഷന്‍ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ നമ്പറില്‍ വിളിച്ചപ്പോഴാണ് സിസ്റ്റര്‍ റോസ് ആന്റോയുടെ നമ്പര്‍ കിട്ടിയത് .തുടര്‍ന്ന് സിസ്റ്ററുമായുള്ള പരിചയത്തിലാണ് ഇരിങ്ങാലക്കുടയില്‍ എത്തിയത് .സിസ്റ്റര്‍ തന്നെയാണ് അക്ഷയുടെ മുടി ഏറ്റു വാങ്ങിയത്. . ജോലിക്കു കയറി കുറച്ചുനാള്‍ കഴിഞ്ഞാല്‍ അനുമതി ലഭിച്ച് തന്റെ മുടി ഇനിയും വളര്‍ത്തി ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കുവാന്‍ നല്‍കണമെന്നാണ് ഈ പത്തൊന്പതുകാരന്റെ ആഗ്രഹം

 

Advertisement