നടനകൈരളി നവരസ ശില്‍പ്പശാല സംഘടിപ്പിക്കുന്നു

122
Advertisement

ഇരിങ്ങാലക്കുട: നടനകൈരളി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചായമത് നവരസ സാധന ശില്‍പ്പശാലയോടനുബന്ധിച്ച് ശ്രീശങ്കരാചാര്യരുടെ സൗന്ദര്യലഹരി അവതരിപ്പിക്കുന്നു. ജൂലൈ 13 ന് വൈകുന്നേരം 6 മണിക്ക് കപില വേണു അവതരിപ്പിക്കുന്ന നങ്യാര്‍കൂത്തിന് കലാമണ്ഡലം രാജീവ് , ഹരിഹരന്‍, കലാനിലയം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പശ്ചാത്തലമേളം നല്‍കുന്നു. ഇന്‍ഡ്യയുടെ നാനാഭാഗത്തു നിന്നും 12 കലാപ്രവര്‍ത്തകരാണ് നവരസ പരിശീലനത്തിന് എത്തിച്ചേര്‍ന്നിട്ടുള്ളത്്. ജൂലൈ 14 ന് സാന്ദ്ര പിഷാരടിയുടെ മോഹിനിയാട്ടവും 15 ന് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവരുടെ അഭിനയപ്രകടനങ്ങളുമുണ്ടാവും.

Advertisement