മൈ ഐ ജെ കെ ഓണാഘോഷം നടത്തി

300
Advertisement

ഇരിങ്ങാലക്കുട : മൈ ഐ ജെ കെ യുടെ ഓണാഘോഷം ഓണക്കവിത, നാടന്‍പാട്ട്, തിരുവാതിരക്കളി, മഹാബലിയെ വരവേല്‍ക്കല്‍, പൂക്കളമിടല്‍,കസേരകളി , സ്പൂണ്‍ റൈസ് എന്നിവയോടെ വലപ്പാടുള്ള ശിവയോഗിനി ബാലാശ്രമത്തില്‍ വെച്ച് നടന്നു. തുടര്‍ന്ന് വലപ്പാട് ബീച്ചില്‍ വെച്ച് വടംവലി മത്സരം തുടങ്ങി വിവിധ മത്സരങ്ങളും അരങ്ങേറി.മാവേലി എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു.തുടര്‍ന്ന് ബാലാശ്രമത്തില്‍ വെച്ച് ഓണസദ്യയും ഉണ്ടായിരുന്നു. മൈ ഐ ജെ കെ സെക്രട്ടറി സിജോപള്ളന്‍,സുമേഷ് കെ നായര്‍ വൈശാഖ് എം.എല്‍, രാഹുല്‍, ഹിതേഷ്, ശ്രീജിത്ത് സി നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.പ്രോഗ്രാം കണ്‍വീനര്‍ ശ്രീജിത്ത് മാസ്റ്റര്‍ നന്ദി പറഞ്ഞു.

Advertisement