ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

276

ഇരിങ്ങാലക്കുട :പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവണ്മെന്റ് എല്‍ പി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. ഇതിന് മുന്നോടിയായി സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ശിലാസ്ഥാപന കര്‍മ്മം ബഹു എം എല്‍ എ പ്രൊഫ കെ. യു. അരുണന്‍ നിര്‍വഹിച്ചു. 128 വയസ്സ് പൂര്‍ത്തിയാക്കിയ പ്രസ്തുത സ്‌കൂളിന് 2.70 കോടി രൂപയാണ് കെട്ടിട നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസ്സ് മുറികള്‍, കളിസ്ഥലങ്ങള്‍, വായനാശാലകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. പൊതു മരാമത് വകുപ്പിനാണ് നിര്‍മാണച്ചുമതല നല്‍കിയിരിക്കുന്നത്. ബി ആര്‍ സി ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു. പി ഡബ്ല്യൂ ഡി ബില്‍ഡിംഗ് സെന്‍ട്രല്‍ സര്‍ക്കിള്‍ തൃശ്ശൂര്‍ സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ എ മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചെയര്‍ പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍, പ്രതിപക്ഷ നേതാവ് ശിവകുമാര്‍, നഗരസഭയിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കോണ്‍സിലര്‍മാര്‍, എ ഇ ഒ, ബി പി ഒ തുടങ്ങിയവര്‍ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ലാജിവര്‍ക്കി സ്വാഗതവും പി ടി എ പ്രസിഡന്റ് അജി എം എം നന്ദിയും പറഞ്ഞു

 

Advertisement