സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

324

കരുവന്നൂര്‍ : റോട്ടറി ക്ലബ്ബ് ഇരിങ്ങാലക്കുട സെന്‍ട്രല്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. റോട്ടറി ക്ലബ്ബ് മിഷന്‍ 2020 ന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്‍ട്രല്‍റോട്ടറി ക്ലാബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗിരിധര്‍ ഐ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കരുവന്നൂര്‍ സെന്റ് ജോസഫസ് കോണ്‍വെന്റ് ഹൈസ്‌കൂളില്‍ വെച്ച് നടത്തിയ ക്യാമ്പില്‍ 300റോളം വിദ്യാര്‍ത്ഥികള്‍ നേത്ര പരിശോധനക്ക് വിധേയരായി. ക്യാമ്പിന് ഹെഡ്മിസ്ട്രസ്സ് സി.റാണിറ്റ് നേതൃത്വം നല്‍കി. റോട്ടറി ക്ലബ്ബ് അസി.ഗവര്‍ണര്‍ ടി.പി.സെബാസ്റ്റ്യന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ഫ്രാന്‍സിസ് കോക്കാട്ട്, സെക്രട്ടറി മധുമേനോന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് അംഗങ്ങളായ ജോണ്‍ കെ.വി, എ.ഡി.ഫ്രാന്‍സിസ്, സുരേഷ്.ടി.എസ്, സി.ഡി.ജോണി, സുരേഷ്.ഇ.വി, മോഹനന്‍എം.കെ.രാജേഷ് മേനോന്‍, സി.ജെ.സെബാസ്റ്റിയന്‍, ടോണി ആന്റോ, ഹരികുമാര്‍.കെ.ടി., ഷാജു ജോര്‍ജ്ജ് എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.

Advertisement