ആളൂരില്‍ 5 ഏക്കര്‍ തരിശുനിലത്തില്‍ കൃഷിയിറക്കി.

638

ആളൂര്‍ : ഗ്രാമപഞ്ചായത്തിലെ 4-ാം വാര്‍ഡ് ആനത്തടത്തില്‍ പ്രവര്‍ത്തിക്കുന്ന കീര്‍ത്തന കുടുംബശ്രീ യൂണിറ്റി ഭാഗമായുള്ള കീര്‍ത്തി ജെ എല്‍ ജി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കളപ്പുരക്കുന്നില്‍ 5 ഏക്കര്‍ തരിശ് ഭൂമിയില്‍ നെല്‍കൃഷി ഇറക്കി.എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ ഞാറ് നടല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസണ്‍,ആളൂര്‍ കൃഷി ഓഫീസര്‍ മുഹമ്മദ് ഹാരീസ്,വാര്‍ഡ് മെമ്പര്‍ നീതു മണിക്കുട്ടന്‍,ജെ എല്‍ ജി പ്രസിഡന്റ് ജലജ ഗോപി,സെക്രട്ടറി നിത ബിജു,ട്രഷറര്‍ മോഹിനി സുബ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement