കാട്ടൂരില്‍ ബസ്സ് സ്റ്റാന്റിലെ കുഴികളില്‍ വാഴനട്ട് പ്രതിഷേധം

537

കാട്ടൂര്‍- കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ബസ്സ് സ്റ്റാന്റിലെ കുഴികളില്‍ നിരവധി ആളുകള്‍ വീണ്പരിക്കു പറ്റിയിട്ടും യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ ബസ്സ് സ്റ്റാന്റില്‍ വാഴകള്‍ നട്ട് പ്രതിഷേധിച്ചു .അടിയന്തിരമായി ടാര്‍ ചെയ്ത് യാത്രായോഗ്യമാക്കുവാന്‍ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
പരിപാടി മണ്ഡലം പ്രസിഡന്റ് എ .എസ് ഹൈദ്രോസ് അധ്യക്ഷത വഹിച്ചു .മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആനി ആന്റണി ഉദ്ഘാടനം ചെയ്തു രാജലക്ഷ്മി കുറുമാത്ത്, ധീരജ്‌തേറാട്ടില്‍ അമീര്‍ തൊപ്പിയില്‍, സി .എല്‍ ജോയ്,ജോണ്‍ വെള്ളാനിക്കാരന്‍,എ. പി വിത്സണ്‍ ,ജലീല്‍ കരിപ്പാംകുളം എന്നിവര്‍ നേതൃത്വം നല്‍കി

 

Advertisement