1250ഓളം മെഡിക്കല്‍ ക്യാമ്പുകളിലൂടെ നിര്‍ധനരായ രോഗികള്‍ക്ക് ആശ്രയമായജോണ്‍സണ്‍ കോലങ്കണ്ണിക്ക് ബിഗ് സല്യൂട്ട് : തോമസ് ഉണ്ണിയാടന്‍

36

ഇരിങ്ങാലക്കുട : 1250ഓളം സൗജന്യ മെഡിക്കല്‍ ക്യാമ്പുകളിലൂടെ നിര്‍ധനരായരോഗികള്‍ക്ക് ആശ്രയമായ ജോണ്‍സണ്‍ കോലങ്കണ്ണിക്ക് ബിഗ് സല്യൂട്ടെന്ന്അഡ്വ.തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ്ഏര്‍പ്പെടുത്തിയ കര്‍മ്മശ്രേഷ്ഠ പുരസ്‌ക്കാരം സമ്മാനിച്ച്സംസാരിക്കുകയായിരുന്നു ഉണ്ണിയാടന്‍.അസുഖ വഴിയില്‍ നരകയാതന അനുഭവിച്ചനിരവധി ജീവിതങ്ങള്‍ക്ക് പുനര്‍ജന്മം നല്‍കിയ മനുഷ്യസ്നേഹിയാണ് ജോണ്‍സണ്‍കോലങ്കണ്ണിയെന്നും, ഇത്തരം സൗജന്യ മെഡിക്കല്‍ ക്യാമ്പുകളിലൂടെ നിരാലംബരായരോഗികള്‍ക്ക് പ്രത്യാശയുടെ വെളിച്ചമാകുകയാണ് ഇദ്ദേഹമെന്നും മുന്‍ ഗവ.ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍ കൂട്ടിചേര്‍ത്തു.വെസ്റ്റ് ലയണ്‍സ്ക്ലബ്ബ് പ്രസിഡന്റ് സതീശന്‍ നീലങ്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ്ക്ലബ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജെയിംസ് വളപ്പിലമുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി, ഡിസ്ട്രിക്ട്ചീഫ് പ്രോഗ്രാം കോഡിനേറ്റര്‍ കെ.എം അഷറഫ്, ഏരിയ ലീഡര്‍ വില്‍സണ്‍ഇലഞ്ഞിക്കല്‍, റീജിയണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍, സോണ്‍ചെയര്‍മാന്‍ വി.ആര്‍ പ്രേമന്‍, മുന്‍ പ്രസിഡന്റ് കെ.എ.റോബിന്‍,സി.ജെ.ആന്റോ, സെക്രട്ടറി ഷാജു കെ.കെ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement