20-ാമത് വെസ്റ്റാ അഖില കേരള ചിത്രരചനാ മത്സരത്തിനും ശിശുദിനാഘോഷത്തിനും തുടക്കം കുറിച്ചു

122

ഇരിങ്ങാലക്കുട : കെ.എസ്.പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 12,13,14 തിയ്യതികളില്‍ നടക്കുന്ന 20-ാമത് വെസ്റ്റാ അഖില കേരള ചിത്രരചനാ മത്സരവും ശിശുദിനാഘോഷവും കെ.എസ്.പാര്‍ക്കില്‍ കെ.എസ്.ഇ.ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍എ.പി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കമ്പനി ജനറല്‍ മാനേജര്‍ അനില്‍ എം., കമ്പനി ചീഫ് ഫൈനാഷ്യല്‍ ഓഫീസര്‍ & കമ്പനി സെക്രട്ടറി ആര്‍.ശങ്കനാരായണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജോയിന്റ് കണ്‍വീനര്‍മാരായ ബാബു വര്‍ഗ്ഗീസ് സ്വാഗതവും വര്‍ഗ്ഗീസ് ജോര്‍ജ്ജ് നന്ദിയും പ്രകാശിപ്പിച്ചു. ജില്ലയിലെ അന്‍പതോളം സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം കുട്ടികള്‍ ശിശുദിനാഘോഷമത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisement