ജില്ലയിൽ 40 പേർക്ക് കൂടി കോവിഡ്; 46 പേർക്ക് രോഗമുക്തി

തൃശൂർ:ജില്ലയിൽ തിങ്കളാഴ്ച (ജൂലൈ 27) 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 46 പേർ രോഗമുക്തരായി. 26 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1174 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 762 ആണ്.കെഎൽഎഫ് ക്ലസ്റ്ററിൽ നിന്ന് കോടശ്ശേരി സ്വദേശി (20, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശികളായ (40, സ്ത്രീ), (17 വയസ്സുളള ആൺകുട്ടി), (12 വയസ്സുളള ആൺകുട്ടി), കൊടകര സ്വദേശി (69, സ്ത്രീ) എന്നിങ്ങനെ 5 പേർക്ക് രോഗം ബാധിച്ചു.
കെഎസ്ഇ ക്ലസ്റ്ററിൽ നിന്ന് ഇരിങ്ങാലക്കുട സ്വദേശി (49, പുരുഷൻ), മുരിയാട് സ്വദേശികളായ (50, പുരുഷൻ), (33, സ്ത്രീ), (6 വയസ്സുളള ആൺകുട്ടി), വേളൂക്കര സ്വദേശി (58, പുരുഷൻ), പുല്ലൂർ സ്വദേശി (57, പുരുഷൻ), പുത്തൻചിറ സ്വദേശി (36, പുരുഷൻ) എന്നിങ്ങനെ 7 പേർക്ക് രോഗം ബാധിച്ചു.പട്ടാമ്പി ക്ലസ്റ്ററിൽ വരവൂർ സ്വദേശികളായ (35, പുരുഷൻ), (53, പുരുഷൻ), എരുമപ്പെട്ടി സ്വദേശികളായ (18, സ്ത്രീ), (20, സ്ത്രീ), (44, സ്ത്രീ), (53, പുരുഷൻ), (51, പുരുഷൻ), (49, പുരുഷൻ) എന്നിങ്ങനെ 8 പേർക്ക് രോഗം ബാധിച്ചു.ബിഎസ്എഫ് ക്ലസ്റ്ററിൽ നിന്നും ഗുരുവായൂർ സ്വദേശിക്ക് (31, പുരുഷൻ) രോഗം പകർന്നു.സമ്പർക്കത്തിലൂടെ 5 പേർക്ക് രോഗം സ്ഥിരീകരിച്ചു- പുത്തൻചിറ സ്വദേശി (28, പുരുഷൻ), വെങ്കിടങ്ങ് സ്വദേശികളായ (18 വയസ്സുളള ആൺകുട്ടി), (39, സ്ത്രീ), (70, സ്ത്രീ). സമ്പർക്കത്തിലൂടെ രോഗം പകർന്ന കല്ലൂർ സ്വദേശിയുടെ (39, സ്ത്രീ) രോഗ ഉറവിടം വ്യക്തമല്ല.ദുബായിൽ നിന്ന് വന്ന പരിയാരം സ്വദേശി (53, പുരുഷൻ), കോടശ്ശേരി സ്വദേശി (23, പുരുഷൻ), കുവൈറ്റിൽ നിന്ന് വന്ന മുരിയാട് സ്വദേശി (55, പുരുഷൻ), ഒമാനിൽ നിന്ന് വന്ന ചാവക്കാട് സ്വദേശി (42, പുരുഷൻ), സൗദിയിൽ നിന്ന് വന്ന മേലൂർ സ്വദേശി (39, പുരുഷൻ), റിയാദിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി (48, സ്ത്രീ)കൊൽക്കത്തയിൽ നിന്ന് വന്ന ഏങ്ങണ്ടിയൂർ സ്വദേശികളായ (42, പുരുഷൻ), (27, പുരുഷൻ), തമിഴ്‌നാട്ടിൽ നിന്ന് വന്ന ഏങ്ങണ്ടിയൂർ സ്വദേശികളായ (41, പുരുഷൻ), (21, പുരുഷൻ), (23, പുരുഷൻ), (39, പുരുഷൻ), (48, പുരുഷൻ), (23, പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച 386 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 21 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13862 പേരിൽ 13421 പേർ വീടുകളിലും 441 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 81 പേരെയാണ് തിങ്കളാഴ്ച (ജൂലൈ 27) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 1105 പേരെ തിങ്കളാഴ്ച (ജൂലൈ 27) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1177 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. തിങ്കളാഴ്ച (ജൂലൈ 27) 521 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 28092 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 25695 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 2397 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 10279 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
തിങ്കളാഴ്ച (ജൂലൈ 27) 520 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 54754 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 79 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
തിങ്കളാഴ്ച (ജൂലൈ 27) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 467 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

Topics

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...
spot_img

Related Articles

Popular Categories

spot_imgspot_img